ഇപ്പോള്‍ കൗമാരക്കാരും യുവതീ-യുവാക്കളുമെലലാം ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരുപടി മുമ്പിലാണ്. അമിതവണ്ണം ഉള്ളവര്‍ അത് കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് . എന്നാല്‍ വണ്ണം കുറയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധര്‍ രംഗത്തുവന്നു. അമിവണ്ണം കുറയ്ക്കുന്നതാണ് ആരോഗ്യം എന്നാണ് പലരുടെയും ധാരണ.
അമിതവണ്ണം എല്ലാരുടെയും പ്രശ്‌നമാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. അമിവണ്ണം കുറയ്ക്കുന്നതാണ് ആരോഗ്യം എന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഭാരക്കുറവിന് പാര്‍ശ്വഫലങ്ങളുമുണ്ടെന്നാണ് അമേരിക്കയിലെ ഗവേഷകസംഘമായ ഫ്രമിങ്ഹാം ഹാര്‍ട്ട് സ്റ്റഡി അവകാശപ്പെടുന്നു. അമിത വണ്ണം അല്ലെങ്കില്‍ ശരീരഭാരം കുറയുന്നത് അസ്ഥികളെ ഗുരുതരമായി ബാധിക്കുമെന്ന് പഠനം.
46 വര്‍ഷം വരെയുള്ള ചെറിയകാലത്തിനിടയില്‍ ഭാരം കുറച്ചവരിലാണ് പഠനം നടത്തിയത് എന്ന് പ്രധാന ഗവേഷകനായ ഡഗ്ലസ് പി. കേല്‍ പറഞ്ഞു. പ്രായാധിക്യത്തെത്തുടര്‍ന്നുള്ള അസ്ഥികളുടെ ബലക്ഷയം, ശരീരഭാരം കുറച്ചവരിലാണ് കൂടുതലും കാണപ്പെട്ടത്. അസ്ഥിയുടെ രൂപഘടനയെയും ഇത് ബാധിച്ചു. അതിനാല്‍ ശരീരഭാരം പെട്ടെന്ന് അധികം കുറയ്ക്കരുത് എന്നാണ് പഠനം സൂചിപ്പിക്കുന്നത്.
Post Your Comments