എംബി രാജേഷ് എംപിയെ ട്രോൾ ചെയ്തതിന്റെ പേരിൽ മതനിന്ദയ്ക്ക് 153 എ പ്രകാരം അറസ്റ്റിലായ ഹരിനായർക്ക് ജാമ്യം. ആലത്തൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഹരിക്ക് സ്വീകരണം ഒരുക്കി ഔട്ട്‌സ്‌പോക്കണ്‍ ട്രോള്‍ ടീമും മറ്റു ബിജെപി പ്രവര്‍ത്തകരും. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും വി മുരളീധരൻ എംപിയും ഉൾപ്പെടെ നിരവധി നേതാക്കൾ ഹരിക്ക് പിന്തുണയുമായി രംഗത്ത്.
രാവിലെ പി എസ് ശ്രീധരൻ പിള്ള പോത്തിന് എന്ത് ഏത്തവാഴ എന്ന ഒളിയമ്പുമായി സിപിഎമ്മിനെ വിമർശിച്ചു രംഗത്തെത്തിയിരുന്നു. വെറുമൊരു ട്രോളിന്റെ പേരിൽ മത നിന്ദാ കുറ്റം ചുമത്തി യുവാവിനെ ജയിലിൽ അടച്ചതിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു.
കെ സുരേന്ദ്രൻ തെരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും ‘ജയിലിൽ അടച്ചാൽ പോരാ , തൂക്കി കൊല്ലണം’ എന്ന് പരിഹസിച്ചു.പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ പ്രചരണ റാലിക്കിടെ ബൈക്ക് മറിഞ്ഞ സംഭവത്തെ ആസ്പദമാക്കിയാണ് ഔട്സ്പോക്കൻ ട്രോളുണ്ടാക്കിയത്.
മുഖം മോര്‍ഫ് ചെയ്ത് വടിവാള്‍ വായില്‍ പിടിച്ചു നില്‍ക്കുന്ന പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥിയുടെ രൂപത്തിലെ ട്രോളായി ഇത് മാറി. ഈ ട്രോൾ ആയിരുന്നു ഹരി ഷെയർ ചെയ്തത്. ഈ ട്രോളിനെതിരെ സിപിഎം രംഗത്തെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുകയും ഐപിസിയിലെ 153 എ വകുപ്പ് ചുമത്തിയാണ് അറസ്റ്റു ചെയ്യുകയും ചെയ്തു. മൂന്ന് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റം. മതത്തിന്റേയും വംശത്തിന്റേയും ഭാഷയുടേയും ദേശത്തിന്റേയും പേരില്‍ ആളുകളെ തമ്മിലടിപ്പിക്കുന്നതിന് ചുമത്തുന്നതിനാണ് ഈ വകുപ്പ്. എന്നാൽ യുവാവിനെ പിന്തുണച്ചു നിരവധി പേർ രംഗത്തെത്തി.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന സിപിഎം നേതൃത്വത്തിന്റെ അസഹിഷ്ണുതയ്ക്കെതിരെ പൊട്ടിത്തെറിച്ച് സോഷ്യല്‍ മീഡിയ ഈ വിഷയത്തില്‍ പ്രതികരിച്ചു. നേതൃത്വം ഇടപെട്ടതോടെ ഹരിക്ക് ജാമ്യവും ലഭിച്ചു. കൂടുതൽ വിവാദമാകുന്നെന്ന് മനസ്സിലായതോടെയാണ് ഹരിക്ക് ജാമ്യം കിട്ടിയതെന്നാണ് ട്രോളന്മാർ പറയുന്നത്.
Post Your Comments