മുംബൈ: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ കെ.എല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡെയ്ക്കും പിഴ വിധിച്ച് ബിസിസിഐ ഓംബുഡ്‌സ്മാന്‍. ഇരുപത് ലക്ഷം രൂപയാണ് ഇരുവര്‍ക്കും പിഴ ചുമത്തിയിരിക്കുന്നത്. പിഴ തുകയില്‍ പത്ത് ലക്ഷം കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിനും, പത്ത് ലക്ഷം രൂപ ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷനും നല്‍കണമെന്നും ഓംബുഡ്‌സ്മാന്‍ നിര്‍ദ്ദേശിച്ചു. നാലാഴ്ചക്കകം പിഴ അടക്കണം. അല്ലാത്തപക്ഷം താരങ്ങളുടെ മാച്ച് ഫീയില്‍ നിന്നും പിഴ ഈടാക്കണെമെന്നും ഓംബുഡ്‌സ്മാന്‍ ബിസിസിഐയോട് നിര്‍ദ്ദേശിച്ചു.
ഈ വര്‍ഷം ആദ്യമാണ് പ്രമുഖ ചാനലിലെ ഷോയ്ക്കിടെ താരങ്ങള്‍ സ്ത്രീവിരുദ്ധ
പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതോടെ ഓസ്‌ട്രേലിയന്‍ പര്യനത്തില്‍ നിന്നും രാഹുലിനേയും പാണ്ഡയേയും തിരിച്ചയച്ചിരുന്നു. അതേസമയം ഇരുവരേയും ലോകക്കപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments