![](/wp-content/uploads/2019/04/artisi.jpg)
ആലപ്പുഴ: കേരളത്തിലെ പ്രമുഖരായ തുള്ളല്‍ കലാകാരന്‍മാര്‍ക്ക് കുഞ്ചന്‍ നമ്ബ്യാര്‍ പുരസ്‌കാരം നല്‍കി ആദരിക്കുന്നു. ഴ: സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അമ്ബലപ്പുഴ കുഞ്ചന്‍ നമ്ബ്യാര്‍ സ്മാരകത്തിന്‍റെ നേതൃത്വത്തിലാണ് പുസ്കാരം നല്‍കുന്നത്. തുള്ളല്‍ കലയ്ക്ക് അതുല്യ സംഭാവന നല്‍കിയ 60 വയസ്സ് പൂര്‍ത്തീകരിച്ച കലാകാരന്മാര്‍ക്ക് അപേക്ഷിക്കാം.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അവതരിപ്പിച്ച പരിപാടികള്‍ സംബന്ധിച്ച നോട്ടീസുകള്‍, പ്രായം തെളിയിക്കുന്നതിനുള്ള രേഖ, ലഭിച്ചിട്ടുള്ള പുരസ്‌കാരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കണം. അപേക്ഷ ഏപ്രില്‍ 30 നുള്ളില്‍ സെക്രട്ടറി കുഞ്ചന്‍ നമ്ബ്യാര്‍ സ്മാരകം അമ്ബലപ്പുഴ- 6 8 8 5 6 1 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരത്തിന് 9 8 4 6 2 7 0 1 8 6 എന്ന ഫോണ്‍ നമ്ബറില്‍ ബന്ധപ്പെടാം.
Post Your Comments