KeralaLatest NewsElection News

ശബരിമല വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആഞ്ഞടിച്ച് എ.കെ.ആന്റണി

പത്തനംതിട്ട : ശബരിമല വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആഞ്ഞടിച്ച് എ.കെ.ആന്റണി. ‘ ശബരിമല വിഷയങ്ങളിലെ ഒന്നാം പ്രതി മോദിയും കൂട്ടുപ്രതി പിണറായിയും ആണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി. മോദി ആര്‍എസ്എസിനെ ഇറക്കി അക്രമം അഴിച്ചുവിട്ടപ്പോള്‍ പിണറായി പൊലീസിനെ ഇറക്കി അതിന് സഹായം നല്‍കുകയായിരുന്നു. ഇത്തവണത്തെ വോട്ട് രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കാനും അഖണ്ഡത കാത്തു സൂക്ഷിക്കാനും ആയിരിക്കണം.

ഓരോ വോട്ടും നിങ്ങള്‍ ആലോചിച്ചു ചെയ്യുക പിന്നീട് വിചിന്തനം ചെയ്തിട്ട് കാര്യമില്ല. പത്തനംതിട്ട ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ചുങ്കപ്പാറയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആലിച്ചന്‍ ആറൊന്നില്‍ അധ്യക്ഷത വഹിച്ചു.

സി. മൊയിന്‍കുട്ടി, കെപിസിസി രാഷ്ടീയ കാര്യ സമിതി അംഗം പി.ജെ.കുര്യന്‍, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, പി.മോഹന്‍രാജ്, ജി. സതീഷ് ബാബു. കെ.ഇ. അബ്ദുല്‍ റഹ്മാന്‍, റിങ്കു ചെറിയാന്‍, കെ. ജയവര്‍മ,കാട്ടൂര്‍ അബ്ദുല്‍ സലാം,പ്രകാശ് ചരളേല്‍, ഒ.എന്‍.സോമശേഖരപ്പണിക്കര്‍, കുഞ്ഞു കോശി പോള്‍, ശോശാമ്മ തോമസ്, ജോസഫ് ജോണ്‍, ഉമ്മര്‍ ഖാന്‍,ജോസി ഇലഞ്ഞപ്പുറം, എം.കെ.എം. ഹനീഫ എന്നിവര്‍ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button