ലക്നൗ: അടുത്ത 10-20 വര്‍ഷത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയാകില്ലെന്ന് ബിജെപി നേതാവ് വരുണ്‍ ഗാന്ധി. രാഹുലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ യാതൊരു സാമ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ തങ്ങളുടെ വോട്ട് മാത്രമല്ല, രക്തവും മോദിക്കു നല്കാന് തയാറായിക്കഴിഞ്ഞു. തനിക്ക് ബിജെപിയുമായി അഭേദ്യമായ ബന്ധമുണ്ടെന്നും ബിജെപിയെ ഉപേക്ഷിക്കുന്ന ദിവസം തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമായിരിക്കുമെന്നും വരുൺ കൂട്ടിച്ചേർത്തു.
Post Your Comments