ന്യൂഡല്‍ഹി: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് പോളിങ് ബൂത്തുകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. പ്രതിഷേധിച്ച് റായ്ഗഞ്ചില്‍ ഗ്രാമീണര്‍ എന്‍.എച്ച് -31 തടഞ്ഞു. ഗ്രാമീണ പ്രവര്‍ത്തകരെ വോട്ടു ചെയ്യാന്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ലെന്ന കാരണത്താലാണ് അവര്‍ പ്രതിഷേധമറിയിച്ചത്. പ്രതിഷേധ പ്രവര്‍ത്തകരെ സേനയെത്തി കണ്ണീര്‍ വാതകം പ്രയോഗിച്ചു സ്ഥലത്തുനിന്നും നീക്കി.വോട്ടു ചെയ്യാനെത്തുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ പിടിച്ചെടുക്കുകയും സ്ത്രീകളെ മർദ്ദിക്കുകയും ചെയ്തു.
180, 129 എന്നീ ബൂത്തുകളിലാണ് സംഭവം. മറ്റു ചില ബൂത്തുകളും പ്രവര്‍ത്തകര്‍ പിടിച്ചെടുത്തതായി ആരോപണം ഉയരുന്നുണ്ട്. മേഖലയില്‍ കേന്ദ്ര സേനയില്ല. വ്യാപക അക്രമമാണ് തൃണമൂൽ കോൺഗ്രസുകാർ അഴിച്ചു വിടുന്നത്. റായിഗഞ്ചില്‍ സിപിഎം സ്ഥാനാര്‍ത്ഥിയും പോളിറ്റ് ബ്യൂറോ അംഗവുമായ മുഹമ്മദ് സലീമിന്റെ കാറിന് നേരെ വെടിവെയ്‌പ്പ് ഉണ്ടായി. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ പോളിങ് ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതിന് ഇടെയാണ് സിറ്റിങ് എംപി കൂടിയായ മുഹമ്മദ് സലീമിന്റെ കാറിന് നേരെ വെടിവെയ്‌പ്പ് ഉണ്ടായത്.
ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആരോപണം. വെടിവെച്ചതിന് ശേഷം കാറിന്റെ ചില്ലുകള്‍ ഇഷ്ടിക ഉപയോഗിച്ച് തകര്‍ക്കാനും ആക്രമികള്‍ ശ്രമച്ചതായാണ് വിവരം. ഇങ്ങനെ ബൂത്ത് പിടിച്ചടക്കിയും കള്ളവോട്ട് ചെയ്തും വൻ വിജയമാണ് തൃണമൂൽ കൊണ്ഗ്രെസ്സ് പ്രതീക്ഷിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം എന്‍ഡിഎയ്ക്കോ യുപിഎയ്ക്കോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ലഭിക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു കഴിഞ്ഞു.
അടുത്ത സര്‍ക്കാര്‍ രൂപീകരണത്തില്‍ ബംഗാളും ഉത്തര്‍പ്രദേശും കിംഗ് മേക്കര്‍ സംസ്ഥാനങ്ങളായി മാറുമെന്നും മൂന്നാം മുന്നണി അധികാരത്തിലെത്തുമെന്നും മമത പറഞ്ഞു.ബംഗാളിലെ 42 സീറ്റും തൃണമൂല്‍ കോണ്‍ഗ്രസ് നേടും. ഉത്തര്‍പ്രദേശിലെ 80 സീറ്റുകളിലും മൂന്നാം മുന്നണി രൂപീകരിക്കുന്ന വിധത്തിലായിരിക്കും ഫലം വരുക. ഈ രണ്ട് സംസ്ഥാനങ്ങളും ചേര്‍ന്നാകും സര്‍ക്കാര്‍ രൂപീകരിക്കുക. പ്രാദേശീക പാര്‍ട്ടികള്‍ ശക്തരാണെന്നും അവര്‍ പറഞ്ഞു.
Post Your Comments