തിരഞ്ഞെടുപ്പ് പ്രചാരണത്തിനായ പത്തനംതിട്ടയിലെത്തിയ രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് പി.ജെ.കുര്യന് വീഴ്ച സംഭവിച്ചത് സോഷ്യല്‍ മീഡയയില്‍ വൈറലായിരുന്നു. ട്രോളുകളായി ഇവ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ജോയ് മാത്യുവും സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കള്‍ക്ക് ക്ഷമ എന്ന ശീലം അത്യാവശ്യമാണെന്നും, ആ നല്ല ഗുണം ആവോളമുള്ള നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിക്കുന്നു. കുര്യന് (ഇയാള്‍ പ്രൊഫസര്‍ ആണ് പോലും )നടത്തിയ അതിഭയങ്കര പ്രസംഗ തര്‍ജമ സമയത്ത് രാഹുല്‍ ഗാന്ധിയുടെ മുഖഭാവം കണ്ടാല്‍ നമുക്ക് അത് ബോധ്യമാവും. നമ്മുടെ ചില നേതാക്കന്മാരെ വെറുതെയെങ്കിലും രാഹുല്‍ ഗാന്ധിക്ക് പകരം വെച്ച് നോക്കൂ. അപ്പോള്‍ മനസ്സിലാവും ഞാന്‍ പറഞ്ഞത് ശരിയാണെന്നും ജോയ് മാത്യു കുറിച്ചു. അതേസമയം ഫേസ്ബുക്കില്‍ ജോയ്മാത്യു എഴുതിയ ഈ കുറിപ്പില്‍ കമന്റ് ചെയ്തവര്‍ അധികവും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പേരാണ് കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ക്ഷമ ഒരു നല്ല ഗുണമാണെങ്കിൽ അത്
രാഹുൽ ഗാന്ധിയിൽ ഉണ്ട്. കുര്യൻ (ഇയാൾ പ്രൊഫസർ ആണ് പോലും )നടത്തിയ അതിഭയങ്കര പ്രസംഗ തർജമ സമയത്ത് രാഹുൽ ഗാന്ധിയുടെ മുഖഭാവം കണ്ടാൽ നമുക്ക് അത് ബോധ്യമാവും.
നമ്മുടെ ചില നേതാക്കന്മാരെ വെറുതെയെങ്കിലും രാഹുൽ ഗാന്ധിക്ക് പകരം വെച്ച് നോക്കൂ. അപ്പോൾ മനസ്സിലാവും ഞാൻ പറഞ്ഞത് ശരിയാണെന്ന്.
Post Your Comments