ന്യൂ ഡൽഹി : ടി20യില്‍ അപൂര്‍വ നേട്ടവുമായി മുന്നേറി രോഹിത് ശര്‍മ. വിരാട് കോലി, സുരേഷ് റെയ്‌ന എന്നിവർക്ക് പിന്നാലെ 8000 റണ്‍സ് കണ്ടെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന പദവി ഇനി രോഹിത് ശര്‍മയ്ക്ക് സ്വന്തം. കൂടാതെ 8000 ക്ലബിലെത്തുന്ന ലോകത്തെ എട്ടാമത്തെ താരം കൂടിയാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ രോഹിത്.
307 മത്സരങ്ങളില്‍ 32.22 ശരാശരിയില്‍ 8018 റണ്‍സാണ് രോഹിത് ഇതുവരെ നേടിയത്. 9922 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലാണ് റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തിയത്. മക്കല്ലം, പൊള്ളാര്‍ഡ്, ഷുഐബ് മാലിക്, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
Post Your Comments