Latest NewsIndia

കൂട്ടുകാരനെ മര്‍ദിച്ച് മരത്തില്‍ കെട്ടിയിട്ടു ; 15 കാരിക്ക് നേരിടേണ്ടി വന്നത് കൂട്ട ബലാത്സംഗം

മുംബൈ :  കൂടെയുളള ആണ്ട സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കി മരത്തില്‍ കെട്ടിയിട്ട ശേഷം 15 കാരിയെ 2 പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗത്തിനരയാക്കി. കിഴക്കന്‍ മുംബയിലെ വിറാറിലാണ് സംഭവം. വഴിയില്‍ വെച്ച് പരിചയപ്പെട്ട സുഹൃത്തുമായി സംഭാഷണത്തിലേര്‍പ്പെട്ട് നടക്കുകയായിരുന്ന ഇരുവരും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോഴാണ് അക്രമത്തിന് ഇരയായത്.

രണ്ട് പേര്‍ ചേര്‍ന്ന് ആണ്‍ സുഹൃത്തിനെ ക്രൂരമായി മര്‍ദിക്കുകയും ശേഷം മരത്തിലല്‍ കെട്ടിയിടുകയായിരുന്നു, തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വലിച്ചിഴച്ച് കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിനിരയാക്കിയതായി മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ട്. കുട്ടികള്‍ വീട്ടില്‍ പറഞ്ഞതോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button