ചെന്നൈ:അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ മത്സരിക്കുമെന്ന സൂചന നല്‍കി സ്‌റ്റെല്‍ മന്നന്‍ രജനീകാന്ത്. ഇന്നലെ തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ സീറ്റുകളിലേക്കും 18 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും പൂര്‍ത്തിയായതോടെയാണ് രജനീകാന്തിന്റെ പ്രതികരണം.
ഉപതെരഞ്ഞെടുപ്പില്‍ എഐഡിഎംകെ 18 നിയമസഭാ സീറ്റുകളിലും പരാജയപ്പെട്ടാല്‍ അവര്‍ക്ക് നിയമസഭയില്‍ കേവലഭൂരിപക്ഷം നഷ്ടമാവും. ഇതോടെ സര്‍ക്കാരിനെ പിരിച്ചു വിട്ട് തമിഴ് നാട്ടില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ താനും തന്റെ പാര്‍ട്ടിയും മത്സരിക്കും എന്ന സൂചനയാണ് രജനികാന്ത് നല്‍കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിച്ചാലും ഞാന്‍ തയ്യാറാണ്. മെയ് 23-ന് ഫലപ്രഖ്യാപനം വന്ന ശേഷമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുകയുള്ളുവെന്ന് ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ രജനീകാന്ത് പറഞ്ഞു.
Post Your Comments