വി മാനയാത്രക്ക് മുന്‍പെ എല്ലാം മംഗളമാക്കണേ ഒരു അപകടവും വരുത്തരുതേ എന്ന് പ്രാര്‍ത്ഥിച്ച് 66 കാരിയായ മുത്തശ്ശി വിമാനത്തിന്‍റെ എഞ്ചിനിലേക്ക് കാണിക്കയായി വലിച്ചെറിഞ്ഞത് 6 നാണയത്തുട്ടുകള്‍. എന്തായാലും വിമാനയാത്ര ഭയമുളള മുത്തശ്ശിയുടെ നിഷ്കളങ്ക പ്രവര്‍ത്തിമൂലം വേറെ വിമാനം കൊണ്ട് വന്ന് സര്‍വ്വീസ് നടത്തേണ്ടിവന്നു എന്ന് വേണം പറയാന്‍. യങ്ങ് എന്ന മുത്തശ്ശിയുടെ പ്രവൃത്തി മൂലം 100 ലധികം യാത്രക്കാരുടെ 3 മണിക്കൂറിലധികമാണ് പാഴായത്.
മുത്തശ്ശിയെ ഇപ്പോള്‍ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. ടിയാൻജിൻ എയർലൈൻസിന്റെ വിമാനത്തിലാണ് സംഭവം. വിമാനത്തിലെ എഞ്ചിനിലേക്ക് നാണയം എറിയുന്നത് ജീവനക്കാരാണ് കണ്ടത് . തുടര്‍ന്ന് ജിവനക്കാര്‍ നടത്തിയ തിരച്ചിലില്‍ നാണയം കിട്ടിയെങ്കിലും സുരക്ഷയെ കരുതി മുത്തശ്ശി നാണയമെറിഞ്ഞ വിമാനം റദ്ദാക്കുകയും വേറെ വിമാനം സജ്ജീകരിക്കുകയുമായിരുന്നു. ചെെനയില്‍ ഇതിപ്പോള്‍ നിത്യ സംഭവമായിക്കൊണ്ടിരിക്കുകയാണ്.
Post Your Comments