UAEGulf

ദുബായിയുടെ ചരിത്രത്തില്‍ വീണ്ടും പുതിയ നേട്ടം

ദുബായ്: ‘മലിനജലസംസ്‌കരണത്തില്‍ പുതിയ നേട്ടവുമായി ദുബായ്. ജബല്‍ അലി മലിനജല സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണത്തില്‍ രണ്ടാംഘട്ടം പൂര്‍ത്തിയായതോടെ ജബല്‍ അലി പ്ലാന്റ് 3,75,000 ക്യൂബിക് മീറ്റര്‍ മലിനജലം സംസ്‌കരിക്കാനുള്ള ശേഷി നേടി. 130 കോടി ദിര്‍ഹമാണ് പദ്ധതിയുടെ നിര്‍മാണച്ചെലവ്. മാത്രമല്ല ജബല്‍ അലി, വാഴ്സണ്‍ പ്ലാന്റുകളുടെ മൊത്തം സംഭരണശേഷി പത്ത് ലക്ഷം ക്യൂബിക് മീറ്ററാകും.

ഇനിയും മൂന്നു ഘട്ടങ്ങളിലായി പ്ലാന്റ് വികസനം നടപ്പാക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി മേധാവി ദാവൂദ് അല്‍ ഹാജിരി പറഞ്ഞു. ദുബായിയുടെ സമഗ്രവികസനത്തിന് ഏറെ അനിവാര്യമായ ഒരു പദ്ധതിയാണിത്. എക്സ്പോ 2020-ഉം ഇതിന് കീഴില്‍ വരും. പ്ലാന്റ് നിര്‍മാണത്തോടൊപ്പം മലിനജലം സംസ്‌കരിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാനും സാധിച്ചു. ഊര്‍ജ ഉപഭോഗവും 25 ശതമാനം കുറയ്ക്കാന്‍ സാധിച്ചു. ഇതോടൊപ്പംതന്നെ ജലസേചനത്തിനായി 232 ബില്യണ്‍ ക്യൂബിക് മീറ്റര്‍ വെള്ളം ലഭിക്കുകയും ചെയ്യും. 6,250 ഹെക്ടര്‍ കൃഷിസ്ഥലം നനയ്ക്കാന്‍ ഈ വെള്ളം മതിയാകും.

അതുകൊണ്ടുതന്നെ എമിറേറ്റില്‍ കൂടുതല്‍ മരങ്ങളും ചെടികളും നട്ടുവളര്‍ത്താനുള്ള സാഹചര്യം കൂടിയാണ് തുറന്നിരിക്കുന്നതെന്നും ദാവൂദ് അല്‍ ഹാജിരി പറഞ്ഞു. മൂന്ന് വനിതകള്‍ ഉള്‍പ്പെടെ 13 സ്വദേശി എന്‍ജിനീയര്‍മാരാണ് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതെന്നതാണ് മറ്റൊരു സവിശേഷത.

shortlink

Related Articles

Post Your Comments

Related Articles


Back to top button