International

വനിതാ ക്രിക്കറ്റ് താരങ്ങള്‍ വിവാഹിതരായി

ക്രൈസ്റ്റ് ചര്‍ച്ച്:ഓസ്‌ട്രേലിയില്‍ താരമായ നിക്കോള ഹാന്‍ക്കും ന്യൂസിലെന്റ് ക്രിക്കറ്റ് താരമായ ഹെയ്‌ലേ ജെന്‍സനും വിവാഹിതരായി. ഓസ്‌ട്രേലിയന്‍ ബിഗ്ബാഷ് ലീഗ് ക്ലബ്ബായ മെല്‍ബണ്‍ സ്റ്റാര്‍സ് ആണ് ദമ്പതികളുടെ വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.

വാര്‍ത്തയ്‌ക്കൊപ്പം ദമ്പതികളുടെ ചിത്രങ്ങളും ക്ലബ്ബിന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട് . ദമ്പതികളില്‍ നിക്കോള ഹാന്‍കോക്ക് വനിതാ ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ താരമാണ്. ഹെയ്‌ലേ ജെന്‍സണ്‍ ആദ്യ രണ്ടു സീസണിലും മെല്‍ബണ്‍ സ്റ്റാര്‍സിന്റെ താരമായിരുന്നു.മെല്‍ബണ്‍ സ്റ്റാര്‍സില്‍ ഒരുമിച്ചു കളിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്.

ടീം അംഗമായ സ്റ്റാര്‍ ബൗളര്‍ നിക്കോളാ ഹാന്‍കുക്കിനും പങ്കാളി ഹെയ്‌ലേ ജെന്‍സനും ടീം ഗ്രീനിന്റെ അഭിനന്ദനങ്ങള്‍’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.വിവാഹ വേഷത്തിലുള്ള ഇരുവരുടെയും ചിത്രവും ട്വീറ്റിനൊപ്പമുണ്ട്.

ന്യൂസീലന്‍ഡില്‍ 2013 ഓഗസ്റ്റ് മുതല്‍ സ്വവര്‍ഗ വിവാഹം അനുവദനീയമാണ്. ഓസ്‌ട്രേലിയയിലും സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ സ്വവര്‍ഗ വിവാഹിതരാകുന്ന മൂന്നാമത്തെ ദമ്പതികളാണ് ഹെയ്‌ലേ ജെന്‍സണും നിക്കോളയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button