ഷാര്‍ജ: യുഎഇയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു. ഒരു ഗോഡൗണില്‍ നടത്തിയ റെയ്ഡിനിടെ വന്‍ അപകടമാകും വിധത്തിൽ ഗ്യാസ് നിറച്ച് സൂക്ഷിച്ചിരുന്ന 231 സിലിണ്ടറുകളാണ് ഷാര്‍ജ മുനിസിപ്പാലിറ്റി അധികൃതര്‍ പിടിച്ചെടുത്തതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷാര്‍ജ പൊലീസ്, സാമ്പത്തിക വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ മുനിസിപ്പാലിറ്റിയുടെ പരിശോധനാ വിഭാഗമാണ് റെയ്ഡ് നടത്തിയതെന്നും ഏഷ്യക്കാരനായ ഒരാള്‍ മറ്റൊരു എമിറേറ്റില്‍ നിന്ന് വലിയ സിലിണ്ടറില്‍ ഗ്യാസ് എത്തിച്ച് അത് അപകടകരമായ തരത്തില്‍ ചെറിയ സിലിണ്ടറുകളിലേക്ക് മാറ്റി സൂക്ഷിക്കുകയായിരുന്നുവെന്നും അധികൃതർ അറിയിച്ചു.
Post Your Comments