
തൃശൂര്‍: ലോറി ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചേറ്റുപുഴ സ്വദേശി ശശി ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പോലീസ് സംശയിക്കുന്നു. കൊലപാതകത്തില്‍ തൃശ്ശൂർ വെസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments