ശ്രീലങ്ക: ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി ശ്രീലങ്ക. ഇതിന്റെ ഭാഗമായി 36 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് സൗജന്യമായി വിസ നല്‍കാന്‍ ഒരുങ്ങുകയാണ് ശ്രീലങ്ക. മേയ് 1 മുതല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ, യുകെ, യൂറോപ്പ, ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, തായ്‌ലാന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യ, സൗത്ത് കൊറിയ എന്നിവിടങ്ങളില്‍ സൗജന്യ വിസ നടപടി ആരംഭിക്കും.
ആദ്യം ആറ് മാസത്തേക്കാണ് ഇത് നടപ്പിലാക്കുന്നതെങ്കിലും ടൂറിസത്തില്‍ നേട്ടമുണ്ടായാല്‍ ഇത് തുടരും. മെയ് മുതല്‍ ആഗസ്റ്റ് വരെയുള്ള മണ്‍സൂണ്‍ മാസങ്ങളിലാണ് ടൂറിസത്തിലേക്ക് കൂടുതല്‍ പേര്‍ വരുന്നത്. കഴിഞ്ഞ ദശാബ്ദത്തിനിടയില്‍ ശ്രീലങ്കന്‍ ടൂറിസം കുതിച്ചുയരുകയാണ്. 2017 ല്‍ 2.1 മില്യണ്‍ സന്ദര്‍ശകരാണ് ശ്രീലങ്കയിലെത്തിയത്. ശ്രീലങ്കയില്‍ രണ്ട് ദിവസം താമസിച്ചവര്‍ക്കാണ് വിസ ലഭിക്കുന്നത്. എന്നാല്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ താമസിക്കാന്‍ പാടില്ല. തെരഞ്ഞെടുക്കപ്പെട്ട കുറച്ച് രാജ്യങ്ങള്‍ക്കാണ് ആദ്യം വിസ അനുവദിക്കുന്നത്. പിന്നീട് നേട്ടമുണ്ടായാല്‍ വിസാ കാലാവധി നീട്ടും.
Post Your Comments