അബുദാബി: യുഎഇയിലെ ഇന്ത്യന്‍ ഭക്ഷണശാല അടച്ചുപൂട്ടി. ഭക്ഷണശാലയില്‍ കീടങ്ങളെ കണ്ടെത്തിയതിനെ തുടര്‍ന്ന് മുസാഫയിലെ മിദിന്‍ റെസ്റ്റോറന്റാണ് അടപ്പിച്ചത്. അനുയോജ്യമല്ലാത്ത താപനിലയിലുള്ള മുറിയിലാണ് റെസ്റ്റോറന്റില്‍ ഭക്ഷണം സൂക്ഷിച്ചിരുന്നത്. തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ക്കു ശേഷവും ആരോഗ്യ നിയമങ്ങള്‍ അവഗണിച്ചതിനെ തുടര്‍ന്നാണു നടപടിയെന്ന് അബുദാബി ഫുഡ് കണ്ട്രോള് അതോറിറ്റി (എഡിഎഫ്സിഎ) അറിയിച്ചു. കീട നിയന്ത്രണ മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ചെന്നും അതോറിറ്റി അറിയിച്ചു.
Post Your Comments