ന്യൂഡല്‍ഹി : അശ്ലീല സെെറ്റുകള്‍ക്ക് ഇന്ത്യയില്‍ പിടിവീണതിന് ശേഷം അതിന് പിറകെ പോണ്‍ നിരോധനം നടത്താനൊരുങ്ങി ഇംഗ്ലണ്ടും. ഈൃ വരുന്ന ജൂലെെ മുതല്‍ അശ്ലീല സെെറ്റുകള്‍ യുകെ നിരോധിക്കുകയാണ്. അതിനോടൊപ്പം ഇനി മുതല്‍ ഇത്തരത്തിലുളള സെെറ്റുകളില്‍ ഇനി മുതല്‍ പ്രവേശിക്കണമെങ്കില്‍ പ്രായം തെളിയിക്കുന്നതിനുളള എല്ലാവിധ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കേണ്ടിവരും. അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കണമെങ്കില്‍ 18 വയസിനു മുകളില്‍ പ്രായമുണ്ടായിരിക്കണമെന്ന് നിര്‍ബന്ധം.
അശ്ലീല ചിത്രങ്ങളും വീഡിയോകളും കുട്ടികളെ തെറ്റായ രീതിയില്‍ സ്വാധീനിക്കുന്നുവെന്ന് മനസിലാക്കായതിനെ തുടര്‍ന്നും എളുപ്പത്തില്‍ ലഭിക്കുന്ന ഒന്നായി അവര്‍ ലൈംഗീകതയെ സമീപിക്കുന്നുവെന്നും അതിനു വേണ്ടി കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ മുതിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
വ്യക്തി സ്വകാര്യതയും , ഡിജിറ്റല്‍ അവകാശങ്ങളും ഹനിക്കുന്നതാണ് പുതിയ നിയമമെന്നാരോപിച്ച് ഒരു വിഭാഗം പ്രതിഷേധവും അറിയിച്ചിട്ടുമുണ്ട്.
എന്തായാലും ജൂലെെ മുതല്‍ പ്രായ പരിധി പരിശോധനകള്‍ നടത്തിയ ശേഷമാകും സൈറ്റിലേക്ക് പ്രവേശന൦ നല്‍കുകയുളളുവെന്ന് വാണിജ്യ ദാതാക്കള്‍ വ്യക്തമാക്കി.
Post Your Comments