തിരുവനന്തപുരം : വിശ്വാസ സംരക്ഷണത്തിനായി ആവുന്നതൊക്കെയും ചെയ്യുമെന്ന് നരേന്ദ്ര മോദി. ആചാര സംരംക്ഷണത്തിനായി കോടതി മുതല്‍ പാര്‍ലമെന്‍റ് വരെ തങ്കള്‍ പോരാടുമെന്ന് നരേന്ദ്രമോദി വാക്ക് നല്‍കി. ശബരിമല വിഷയം പരാമര്‍ശിക്കാതെയും അതേസമയം വിശ്വാസത്തിനെതിരെയുളള നീക്കത്തെ പാര്‍ട്ടി ചെറുക്കുമെന്നും അതിനായി കോടതിയില്‍ എന്ന് വേണ്ട പാര്‍ലമെന്‍റ് വരെയായായും അത് സംരക്ഷിക്കുന്നതിനായി പോരാടുമെന്ന് നരേന്ദ്രമോദി ആവര്‍ത്തിച്ചു വ്യക്തമാക്കി.
വിശ്വാസത്തോട് എന്താണ് കേരളത്തിലെ ഇടത് പക്ഷവും വലത് പക്ഷവും ചെയ്തത് എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഇരു പാര്‍ട്ടികളും അവസര രാഷ്ട്രീയ വാദികളാണെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിന് ഇരട്ടത്താപ്പാണ്. അതേ സമയം ദെെവത്തിന്‍റെ പേര് പറയുന്നവരെ സംസ്ഥാന സര്‍ക്കാര്‍ പിടിച്ച് ജയിലില്‍ അടയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments