KeralaLatest News

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ മാവോയിസ്റ്റുകളുടെ കത്ത്

വയനാട്: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ മാവോയിസ്റ്റുകളുടെ കത്ത്. നാടുകാണി ദളം ഏരിയ കമ്മറ്റി വക്താവ് അജിതയുടെ പേരിലാണ് വയനാട് പ്രസ് ക്ലബ്ബില്‍ കത്ത് ലഭിച്ചത്.

രാഹുല്‍ സ്ഥാനാര്‍ത്ഥി ആകുന്നതോടെ വയനാട് രക്ഷപ്പെടുമെന്ന കോണ്‍ഗ്രസ് പ്രചരണം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് കത്തില്‍ പറയുന്നത്. രാഹുലും നരേന്ദ്രമോദിയും സീതാറാം യെച്ചൂരിയും രാജ്യത്തെ നശിപ്പിക്കുന്ന നിലപാടുകളാണ് എടുക്കുന്നത്.

മൂന്ന് മുന്നണികളും  രാജ്യത്തെ കര്‍ഷക ആത്മഹത്യകള്‍ക്ക് പരിഹാരം ഉണ്ടാക്കാത്ത കര്‍ഷകരെ വഞ്ചിക്കുകയാണെന്നും കത്തില്‍ പറയുന്നു.വോട്ട് ബഹിഷ്‌കരിക്കണമെന്ന് മാവോയിസ്റ്റുകളുടെ പതിവ് ആഹ്വാനം ഇത്തവണത്തെ കത്തിലില്ല.സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button