ജിദ്ദ:പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാലിനെ നായകനായ ലൂസിഫര്‍ ഇന്ന് സൗദിഅറേബ്യയില്‍ പ്രദര്‍ശനത്തിനെത്തും. മൂന്നര പതിറ്റാണ്ടിന് ശേഷം ജിദ്ദയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം എന്ന ചരിത്രരേഖയും ലൂസിഫറിന് സ്വന്തമാകും.
മോഹന്‍ലാലിന്റെ മെഗാ ഹിറ്റ് ചിത്രത്തിനായി പ്രവാസി മലയാളികള്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ജിദ്ദയിലെ റെഡ് സീ മാളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ 9:30 നും ഉച്ചയ്ക്ക് ഒരുമണിക്കും രാത്രി 10:30 നുമാണ് പ്രദര്‍ശനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 175 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ സംഭാഷണങ്ങളുടെ സബ് ടൈറ്റിലുകളും ഉണ്ടാകും.
ജിദ്ദയ്ക്കു പുറമെ റിയാദിലെ തീയറ്ററുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. കേരളത്തില്‍ മാര്‍ച്ച് 28 നാണ് ലൂസിഫര്‍ പ്രദര്‍ശനത്തിനെത്തിയത്. അന്ന് തന്നെ യു എ ഇയിലും റിലീസ് ചെയ്തിരുന്നു.
Post Your Comments