ബെംഗളൂരു: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കര്‍ണാടകത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി സൗജന്യമായി ഓടുമെന്ന് ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ ഒല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹകരണത്തോടെയാണ് ഒലയുടെ ഈ പ്രവര്‍ത്തനം.
കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായും വിവിധ നഗരങ്ങളിലെ തദ്ദേശസ്ഥാപനങ്ങളുമായും ബന്ധപ്പെട്ടാണു തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഒല അറിയിച്ചു.ഒലയുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്നതായി ജോയന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സൂര്യ സെന്‍ എവി പറഞ്ഞു.
270 കാബുകളാണ് സൗജന്യസേവനത്തിനായി ഒല ഏര്‍പ്പെടുത്തിയത്. ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളില്‍ ഏപ്രില്‍ 18-നും ബല്ലാരി, ഹുബ്ബള്ളി-ധര്‍വാദ്, ഗുല്‍ബര്‍ഗ, ബെല്‍ഗാം എന്നിവിടങ്ങളില്‍ ഏപ്രില്‍ 23-നുമാണ് ഈ സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments