KeralaNattuvarthaLatest News

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട് : വാഹനാപകടത്തില്‍ പരിക്കേറ്റ് രണ്ടര മാസം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി ആരാമ്പ്രം ആത്തുട്ടയില്‍ ലക്ഷം വീട് കോളനിയിലെ പ്രവീണ്‍ കുമാര്‍(22) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അണുബാധയെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.

ഫെബ്രുവരി 5 ന് പുലര്‍ച്ചെ കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയില്‍ വച്ചായിരുന്നു അപകടമുണ്ടായത്. പ്രവീണ്‍ ഓടിച്ച കാര്‍ പതിമംഗലം ചൂലാംവയല്‍ കയറ്റത്തില്‍ വെച്ച്നിയന്ത്രണം വിട്ട് കടവരാന്തയില്‍ ഇറക്കിയിട്ട കമ്പിയില്‍ ഇടിക്കുകയായിരുന്നു.

പിതാവ്: സുരേഷ് ബാബു (കൃഷ്ണന്‍), മാതാവ്: ലീല, സഹോദരങ്ങള്‍: പ്രണോയ്, പ്രണവ്, പ്രഗതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button