കാസര്‍കോട്: ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് വന്‍വിജയം ലഭിക്കുമെന്ന് തിരിച്ചറിഞ്ഞാണ് രാഹുല്‍ഗാന്ധി ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ മേല്‍ക്കൈ നേടിയ എല്‍ഡിഎഫ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനേക്കാളും കൂടുതല്‍ സീറ്റും വോട്ടും നേടുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇത് തിരിച്ചറിഞ്ഞാണ് കേരളത്തിലെത്തില്‍ രാഹുല്‍ ഗാന്ധി ചുവടുമാറ്റി ചവിട്ടുന്നത്. ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്.
ഇടതുപക്ഷവുമായി മത്സരിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നത് രാഹുല്‍ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ഇരട്ടത്താപ്പാണ്. ബിജെപി ശക്തികേന്ദ്രങ്ങളില്‍ ശക്തമായ മത്സരം നടത്താനാകാത്തതിനാലാണ് രാഹുല്‍ഗാന്ധി കേരളത്തില്‍ വന്ന് മത്സരിക്കുന്നത്. കാസര്‍കോട് പ്രസ്‌ക്ലബിന്റെ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
Post Your Comments