KeralaLatest News

ഒറ്റമുറി വീട്ടില്‍ നിന്നും കൃപേഷിന്റെ കുടുംബം നാളെ പുതിയ വീട്ടിലേക്ക്: ഹൈബി ഈഡന്റെ കുറിപ്പ്

കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ കുടുംബത്തിന് ഇനി അടച്ചുറപ്പുള്ള വീട്ടില്‍ കിടന്നുറങ്ങാം. കൊല്ലപ്പെട്ട കൃപേഷിന്റെ ഒറ്റമുറി വീടിന്റെ ദൃശ്യങ്ങള്‍ മലയാളിയെ ഒട്ടേറെ വേദനിപ്പിച്ചിരുന്നു. സ്വന്തം കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീട് എന്നത് കൃപേഷിന്റെ സ്വപ്‌നമായിരുന്നു. എന്നാല്‍ അത് യാഥാര്‍ത്ഥ്യമാക്കുന്നതിന് മുന്‍പാണ് കൊലക്കത്തിക്കിരയായത്. എന്നാല്‍ ആ സ്വപ്‌നം നാളെ യാഥാര്‍ത്ഥ്യമാകുന്നു. നാളെ ഗൃഹപ്രവേശനം നടക്കുന്ന വീട്, തണല്‍ ഭവന പദ്ധതിയിലുള്‍പ്പെടുത്തി ഹൈബി ഈഡന്‍ എം എല്‍ എ 44 ദിവസം കൊണ്ടാണ് യാഥാര്‍ഥ്യമാക്കിയത്. ഇക്കാര്യം ഹൈബി തന്നെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കാസറഗോഡ് കല്ല്യോട്ട് കൃപേഷിന്റെ ഗൃഹപ്രവേശമാണ് നാളെ (19-04-2019). കൃപേഷിനെയും ശരത്ത് ലാലിനെയും കൊന്നൊടുക്കിയതിലൂടെ ചോരക്കൊതിയന്മാര്‍ ഇല്ലാതാക്കിയത് കുറെ പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു.

സംഭവ ദിവസം മാധ്യമങ്ങളിലൂടെ പുറത്തു വന്ന കൃപേഷിന്റെ ഒറ്റമുറി വീടിന്റെ ചിത്രം ഏതൊരാളുടെയും കണ്ണു നനയിക്കുന്നതായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുഗ്രഹ ആശീര്‍വാദങ്ങളോടെ ഞാന്‍ ആരംഭിച്ച ഒരു ദൗത്യം ഇവിടെ പൂര്‍ത്തിയാവുകയാണ്.
ഒന്നും ഒരു പകരമാകില്ലെങ്കിലും എന്നിലെ പഴയ കെ.എസ്.യുക്കാരന് ഇത് കാണാതെ പോകാന്‍ കഴിയുമായിരുന്നില്ല.

നാളെ രാവിലെ 11 മണിക്ക് ഞാനും കുടുംബവും കല്ല്യോട്ട് എത്തും. എന്റെ ജന്മദിനമായ നാളെ ജോഷിയുടെയും കിച്ചുവിന്റെയും നാട്ടില്‍ ഞാനുമുണ്ടാകും…

ഇത് എന്റെ മനസാക്ഷിക്ക് ഞാന്‍ നല്‍കിയ വാക്ക്….

https://www.facebook.com/HibiEden/posts/10155925349247260?__xts__%5B0%5D=68.ARDfqPj075DlMM8JErpWTnfZQR6YW5QjEquwVQ1FPcTyXPIpt91lpvMOD6oWhBvHV7QtmRuHxYR6SxWlOJXvazwcvOn8O3YQEOD2kukA8UQf322e8VWRmBSN7AiwveGFV42IoDpYRLIsSzXQ0TSLp6MJb7xWKqto5_X9sMpPyOBRrbgvDPK5HwzgOtWyyN00jNrQOmF5jvZrScLq_R6_Ry7tLjRdmhqkWcbm385sTdcvfLQk5wNWKctj4zl-HI0ofxMHGdSR-BH9cmw423u8z_vzyz5Pv0I2MrDQNRgTuSVad416EyqFFAxn968Fa8udnpf0S7ed9Kh4nWakWA&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button