ഷാര്‍ജയില്‍ സായുധരായി കൊള്ള നടത്തിയ എട്ട്‌പേര്‍ക്ക് വധശിക്ഷ. ഷാര്‍ജയിലെ ഒരു മണി എക്‌സ്‌ചേഞ്ച് സെന്ററിലാണ് പിടിച്ചുപറി നടന്നത്. ഷാര്‍ജയിലെ ക്രിമിനല്‍ കോടതിയാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടിക്കപ്പെട്ട കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിച്ചത്. സംഭവസ്ഥലത്ത് നിന്ന ്‌ലഭിച്ച വിരലടയാളം ശേഖരിച്ച് പൊലീസ് കുറ്റവാളികളെ കണ്ടെത്തുകയായിരുന്നു.
പിടിച്ചുപറി, പൊതുശല്യം, ബലമായി പണം കവര്‍ന്നെടുക്കല്‍ എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. പിടിക്കപ്പെട്ടവര്‍ ആഫ്രിക്കന്‍ സ്വദേശികളാണ്. കേസില്‍ പ്രതിയായ മറ്റൊരാള്‍ക്ക് ആറ് മാസത്തെ ജയില്‍വാസവും നാടുകടത്തലും കോടതി വിധിച്ചു. പ്രതികളില്‍ ചിലര്‍ കുറ്റം സമ്മതിച്ചെങ്കിലും മറ്റ് ചിലര്‍ നിഷേധിക്കുകയാണെന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചും വിരലടയാളങ്ങള്‍ ശേഖരിച്ചുമാണ് പൊലീസ് കുറ്റക്കാരെ കണ്ടെത്തിയത്. പിടിയിലായവരെല്ലാം പൊലീസിനോട് കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു.
Post Your Comments