ഇടുക്കി : ഹൈറേഞ്ച് സംരക്ഷണ സമിതിക്കെതിരെ നവമാധ്യമങ്ങളിൽ വ്യജപ്രചരണം നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിലായി. ഇടുക്കി കൊച്ചുകരമ്പിൽ സ്വദേശികളാണ് പിടിയിലായത്. കോൺഗ്രസ് അനുഭവികളാണ് വ്യജപ്രചരണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
സമിതി പിരിച്ചുവിട്ടെന്നുള്ള വ്യാജ പ്രചരണത്തിന് പിന്നിൽ കോൺഗ്രസെന്ന് കാണിച്ച് സമിതി കൺവീനർ ഫാദർ കൊച്ചുപുരയ്ക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ സമിതി അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തു.
ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലിന്‍റെ ഫോട്ടോ ഉൾപ്പെടെ ദി വോയ്സ് ഓഫ് ഇടുക്കി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെയാണ് സന്ദേശം പ്രചരിച്ചത്. ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് ഇടുക്കി രൂപതയുടെ അംഗീകാരമില്ലെന്നും കർഷക ആത്മഹത്യകളടക്കമുള്ള സമകാലിക സാഹചര്യം വിലയിരുത്തി ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്. എന്നാൽ തന്‍റെ അറിവോടെയല്ല പ്രചാരണമെന്ന് കൊച്ചുപുരയ്ക്കൽ പറഞ്ഞു.
Post Your Comments