
ബുലന്ദ്ഷഹര്‍: ബിജെപിക്ക് അബദ്ധത്തില്‍ വോട്ട് ചെയ്ത ബിഎസ്പി പ്രവര്‍ത്തകന്‍ സ്വന്തം വിരല്‍ മുറിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിൽ പവന്‍ കുമാറാണ് വിരല്‍ മുറിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ഭോലാ സിംഗും എസ് പി, ബി എസ് ബി, ആര്‍ എല്‍ ഡി സഖ്യത്തിന്‍റെ യോഗേഷ് വര്‍മ്മയും തമ്മിലാണ് ഇവിടെ മത്സരം. വര്‍മ്മയ്ക്ക് വോട്ട് ചെയ്യാനെത്തിയ പവന്‍ കുമാർ അബദ്ധത്തില്‍ ഭോലാ സിംഗിന് വോട്ട് ചെയ്യുകയും വീട്ടില്‍ തിരിച്ചെത്തിയ പവന്‍ കൈവിരല്‍ മുറിക്കുകയുമായിരുന്നു.
Post Your Comments