സിങ്കം സൂര്യയ്‌ക്കൊപ്പം നായികാ വേഷം കിട്ടിയതിന്റെ ത്രില്ലിലാണ് നടി അപര്‍ണാ ബാലമുരളി. സുരരൈ പോട്ര് എന്ന ഏറ്റവും പുതിയ തമിഴ് ചിത്രത്തിലെ നായികാവേഷം തനിക്ക് ഓഡീഷന്‍ കഴിഞ്ഞതിന് ശേഷമാണ് കിട്ടിയതെന്ന് അപര്‍ണ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. എന്റെ ഭാഗ്യം ഓഡീഷനിലാണ് കിടക്കുന്നതെന്നാണ് തോന്നുന്നത്. സുരരൈ പോട്ര് പോലുള്ള സിനിമകള്‍ക്ക് ആവശ്യമാണ് ഓഡീഷന്‍. മലയാളത്തില്‍ മഹേഷിന്റെ പ്രതികാരവും സെക്കന്റ് ക്ലാസ് യാത്രയും ഓഡിഷനിലൂടെ എത്തിപ്പെട്ട സിനിമകളാണ്. തമിഴിലെ സര്‍വം താളമയവും അങ്ങനെ ലഭിച്ചതാണെന്ന് അപര്‍ണ പറയുന്നു. സുരരൈ പോട്ര് എന്ന ചിത്രത്തിന്റെ സംവിധായികയായ സുധ കോങ്ങര മഹേഷിന്റെ പ്രതികാരം കണ്ടിരുന്നു. അങ്ങനെ ഓഡീഷന് വിളിക്കുകയായിരുന്നു. അതും കഴിഞ്ഞ് ഒരുപാടു നാളുകള്‍ക്കു ശേഷമാണ് സിനിമയിലേക്കെടുക്കുന്നത്. സംവിധായിക മലയാളത്തിലെ എല്ലാ സിനിമകളും ഫോളോ ചെയ്യാറുണ്ടെന്നും അപര്‍ണ പറയുന്നു.
Post Your Comments