KeralaLatest News

മരുന്നുകളോട് പ്രതികരിക്കുന്നില്ല ; ആലുവയില്‍ ക്രൂര്‍ മര്‍ദനമേറ്റ കുട്ടിയുടെ നില അതീവ ഗുരുതരം

കൊച്ചി: ആലുവയില്‍ ക്രൂരപീഡനത്തിന് ഇരയായ 3 വയസുകാരന്‍റെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ സംഘം. മരുന്നുകളോട് പ്രതികരിക്കുന്നില്ല. തലച്ചോറിലെ പരിക്ക് അതീവ ഗുരുതരമെന്നും തലച്ചോറിന്‍റെ പ്രവര്‍ത്തനം നിലച്ചുതുടങ്ങിയതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

കുട്ടിയെ മ‍ര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമം ചുമത്തിയാണ് അറസ്റ്റ്. ല്‍ ജാര്‍ഖണ്ഡ് സ്വദേശിയായ അമ്മയ്ക്കും അച്ഛനുമെതിരെ വധശ്രമത്തിനതിരെ യാണ് കേസ് ചുമത്തിയിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകളും ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്.

കുഞ്ഞിന്‍റെ പരിക്കുകള്‍ സംബന്ധിച്ച്‌ രക്ഷിതാക്കള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലായിരുന്നുവെന്ന് നേരത്തെ ആശുപത്രി അധികൃതര്‍ വിശദമാക്കിയിരുന്നു. വീടിന്‍റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്.

കുഞ്ഞിന്‍റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെയാണ് ആശുപത്രി അധികൃതര്‍ പൊലീസിനേയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button