Election NewsKeralaLatest NewsIndiaElection 2019

തുഷാർ വെള്ളാപ്പള്ളിക്ക് പിന്തുണയുമായി ആദിവാസി ഗോത്രസഭ ; സ്ഥാനാർത്ഥിത്വം പിൻവലിച്ച് ബിജു കാക്കത്തോട്

നിലവിൽ വയനാട് മണ്ഡലത്തിലെ ആദിവാസി ഗോത്രസഭ സ്ഥാനാർത്ഥിയാണ് ബിജു കാക്കത്തോട്.

കൽപ്പറ്റ : വയനാട്ടിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് പിന്തുണയുമായി ആദിവാസി ഗോത്രസഭ. ആദിവാസി ഗോത്രസഭയുടെ സ്ഥാനാർത്ഥി ബിജു കാക്കത്തോട് മത്സരത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചു.നിലവിൽ വയനാട് മണ്ഡലത്തിലെ ആദിവാസി ഗോത്രസഭ സ്ഥാനാർത്ഥിയാണ് ബിജു കാക്കത്തോട്.

വയനാടിന്റെ വികസനവും അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളും ദേശീയതലത്തിൽ ഉയർത്തിക്കാണിക്കാൻ തുഷാർ വെള്ളാപ്പള്ളിയെപ്പോലെ ഒരു നേതാവ് വയനാടിന് ആവശ്യമാണെന്ന് മനസ്സിലാക്കിയാണ് പിന്മാറുന്നതെന്ന് ബിജു കാക്കത്തോട് വ്യക്തമാക്കി. ഇരുപത് ആദിവാസി വിഭാഗങ്ങൾ ചേർന്ന ഗോത്രയുടെ പിന്തുണ ആദിവാസി മേഖലകളിൽ വലിയ മുന്നേറ്റം നടത്താൻ എൻ.ഡി.എ യെ സഹായിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button