Latest NewsElection NewsIndiaElection 2019

രാഹുൽ ഗാന്ധിക്ക് തിരിച്ചടി, വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സുപ്രീം കോടതി പരാമർശമെന്ന പേരിൽ ചൗക്കീദാര്‍ കള്ളനാണെന്നു പലയിടത്തും പ്രസംഗിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും കോടതി ഇങ്ങനെ പറഞ്ഞുവെന്ന് പ്രഖ്യാപിച്ച രാഹുല്‍ ഇതിന് വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകള്‍ പരിശോധിക്കുമെന്നു മാത്രമാണ് കോടതി പറഞ്ഞത്. ചൗക്കീദാര്‍ കള്ളനാണ് എന്ന് തങ്ങള്‍ പറഞ്ഞിട്ടില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.കോടതി രേഖപ്പെടുത്താത്ത അഭിപ്രായങ്ങളോ കണ്ടെത്തലുകളോ, കാഴ്ച്ചപ്പാടുകളോ, രാഷ്ട്രീയപരമായ വാര്‍ത്താസമ്മേളനങ്ങളിലോ പൊതുപ്രസംഗങ്ങളിലോ കോടതിയുടെ പേരില്‍ കെട്ടിവയ്‌ക്കേണ്ടതില്ല.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവര്‍ വ്യക്തമാക്കി.കഴിഞ്ഞ ദിവസം ചൗക്കീദാര്‍ കള്ളനാണെന്ന് സുപ്രീംകോടതിയും അംഗീകരിച്ചുവെന്നാണ് രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇതിനെതിരെ ബിജെപി വക്താവ് മീനാക്ഷി ലേഖി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button