Latest NewsSaudi ArabiaGulf

സുഹൃത്തിനെ കൊലപ്പെടുത്തിയ കേസ് : സൗദിയില്‍ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പിലാക്കി

റിയാദ്: സൗദിയില്‍ സുഹൃത്തിനെ കൊല്ലെടുത്തിയ കേസില്‍ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പിലാക്കി. മോഷണമുതല്‍ പങ്കുവയ്ക്കുന്നതിനിടെ ഇന്ത്യാക്കാരനായ സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതികളുടെ ശിക്ഷ നടപ്പിലാക്കിയത്. വധശിക്ഷ നടപ്പിലാക്കിയതായി സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യാക്കാരനായ ഇമാമുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ ഫെബ്രുവരി 28നാണ് ലുധിയാന സ്വദേശിയായ ഹര്‍ജീത് സിംഗ് ഹൊഷ്യാപൂര്‍ സ്വദേശി ഹര്‍ജീത് സിംഗ് എന്നിവരുടെ വധശിക്ഷ നടപ്പാിലാക്കിയത്.

2015 ഡിസംബര്‍ 9ന് അറസ്റ്റിലായ ഇവരുടെ വധശിക്ഷ നടപ്പാക്കിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. സൗദിയിലെ നിയമങ്ങള്‍ കാരണം ഇവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചു.

മദ്യപിച്ച് തല്ലുണ്ടാക്കിയതിന്റെ പേരില്‍ പോലീസ് പിടികൂടിയ ഇരുവരെയും നാടുകടത്തുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കൊലപാതക കുറ്റം തെളിയുന്നത്. പിന്നീട് റിയാദിലെ ജയിലിലേക്ക് മാറ്റിയ ഇരുവരും വിചാരണക്കിടെ കുറ്റം സമ്മതിക്കുകയായിരുന്നു. 2017ല്‍ മേയ് 31ന് നടന്ന വിചാരണയില്‍ ഇന്ത്യന്‍ എംബസി അധികൃതരും പങ്കെടുത്തിരുന്നു. ഹൈവേയില്‍ പിടിച്ചുപറി നടത്തിയ സംഭവത്തിലും ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സൗദിയിലെ ശരീഅത്ത് നിയമം അനുസരിച്ച് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button