തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങിയ ആയിരങ്ങളെ ജീവിതത്തിലേക്ക‌് കൊണ്ടുവന്ന കേരളത്തിന്റെ സൈന്യം ഇനി കേരള പൊലീസിന്റെ സ്വന്തം. നിയമനം ലഭിച്ച 179 പേര്‍ കേരള പൊലീസ‌് അക്കാദമിയില്‍ പരിശീലനത്തിലാണ‌്. ജൂണ്‍ അവസാനത്തോടെ ഇവര്‍ സംസ്ഥാനത്തെ 18 തീരദേശ പൊലീസ‌് സ്റ്റേഷനുകളുടെ ഭാഗമാകും.
എഴുത്തുപരീക്ഷയും നീന്തല്‍ അടക്കമുള്ള ശാരീരിക ക്ഷമതാ പരീക്ഷയും പൂര്‍ത്തിയാക്കിയാണ‌് വനിതകള്‍ ഉള്‍പ്പെടെ 180 പേര്‍ക്ക‌് നിയമനം നല്‍കിയത‌്. അഞ്ചു വനിതകളാണുള്ളത്. 18,900 രൂപയാണ‌് ഇവര്‍ക്ക‌് തുടക്ക ശമ്പളം. നിയമനം ലഭിച്ചവരില്‍ 174 പേര്‍ പ്രളയരക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരാണ‌്. അഞ്ചുപേര്‍ ബിരുദധാരികളും 75 പേര്‍ പ്ലസ‌്ടു വിജയിച്ചവരും 99 പേര്‍ പത്താം ക്ലാസ‌് വിജയിച്ചവരുമാണ‌്.
Post Your Comments