KeralaLatest News

കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിന് പുതിയ വീട് ; ഗൃഹപ്രവേശം വെള്ളിയാഴ്ച

കാസര്‍കോട് : കാസർകോട്​: പെരിയ ഇരട്ടക്കൊലയിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കല്യാട്ടെ കൃപേഷിന്റെ കുടുംബത്തിന് പുതിയ വീട് നിർമിച്ചു. ഗൃഹപ്രവേശം 19 ന് വെള്ളിയാഴ്ച രാവിലെ 11 ന് നടക്കും.

കൃപേഷിന്റെ ഒറ്റമുറി കുടിലിന്റെ സ്ഥിതി അറിഞ്ഞ ഹൈബി ഈഡന്‍ എംഎല്‍എയാണ് തന്റെ മണ്ഡലത്തില്‍ പ്രളയത്തില്‍ ഭവനരഹിതരായവര്‍ക്കായി നടപ്പാക്കുന്ന തണല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃപേഷിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച്‌ നല്‍കിയത്.ഗൃഹപ്രവേശന ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എയും പങ്കെടുക്കും.

ഫെബ്രുവരി 17 നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും വെട്ടേറ്റ് മരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button