Latest NewsIndia

ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം തല അറുത്ത് ബാഗിലാക്ക് ഉപേക്ഷിക്കാന്‍ ശ്രമം; ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി

19 വയസുള്ള നിവേദ എന്ന യുവതിയെ ഭര്‍ത്താവ് മുനിയപ്പന്‍(28) കുത്തി കൊലപ്പെടുത്തിയ ശേഷം തല അറുക്കുകയായിരുന്നു.

ഈറോഡ്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തല അറുത്ത് മാറ്റി ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമിച്ച ഭർത്താവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. തമിഴ്‌നാട്ടിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 19 വയസുള്ള നിവേദ എന്ന യുവതിയെ ഭര്‍ത്താവ് മുനിയപ്പന്‍(28) കുത്തി കൊലപ്പെടുത്തിയ ശേഷം തല അറുക്കുകയായിരുന്നു.

മൃതദേഹം ബാഗിനുള്ളിലാക്കി കനാലില്‍ ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്. ഈറോഡില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ മെട്ടുകടൈയിലാണ് സംഭവം. മുനിയപ്പയ്ക്ക് ഭാര്യ നിവേദയില്‍ സംശയമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കും സ്ഥിരമായിരുന്നെന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ചയും ഇരുവരും തമ്മില്‍ വഴക്കുണ്ടായി.

തുടര്‍ന്ന് കൈയ്യില്‍ കിട്ടിയ കത്തിയെടുത്ത് ഭാര്യയുടെ കഴുത്തില്‍ കുത്തി പ്രതി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തല മുറിച്ച്‌ മാറ്റുകയും തലയും ഉടലും ബാഗുകളില്‍ തിരുകി ബൈക്കില്‍ കനാലിന് സമീപമെത്തി ഉപേക്ഷിക്കാന്‍ ശ്രമിച്ചു.എന്നാൽ ബാഗിന് വെളിയിലേക്ക് യുവതിയുടെ കാല്‍ നീണ്ടു കിടക്കുന്നത് കണ്ട ചിലര്‍ നിലവിളിക്കുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button