ചെന്നൈ• ഇന്ത്യയിലെ പ്രമുഖ വ്യവസായിയും ,ഗോകുലം ഗ്രൂപ്പ് ചെയർമാൻ ,മാനേജിംഗ് ഡയറക്റ്റർ ,ചലച്ചിത്രനിർമ്മാതാവ് എന്നീ നിലകളിൽ ജനശ്രദ്ധനേടിയ പൊതുകാര്യപ്രസക്തൻ കൂടിയായ ഗോകുലം ഗോപാലൻ ഗിന്നസ് ബുക്ക് റെക്കോർഡിന് അർഹനായി . ലോകം കണ്ടതിൽ വെച്ചേറ്റവും ഉന്നതരായ രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്ന സുഭാഷ് ചന്ദ്ര ബോസിൻറെ കഥപറയുന്ന ബിഗ് ബഡ്ജറ്റ് ചലച്ചിത്രമായ നേതാജിയിൽ കേന്ദ്രകഥാപാത്രമായ സുഭാഷ് ബോസിനെ അവതരിപ്പിച്ചതിലൂടെയാണ് ഗോകുലം ഗോപാലൻ എന്ന കടത്തനാട്ടുകാരൻ ഗിന്നസ് ബുക്കിൽ ഇടം നേടിയത് .
മലയാളത്തിലെ വൻ ബജറ്റ് ചിത്രങ്ങളായ പഴശ്ശിരാജ ,കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാണനിർവ്വഹണവും ഗോകുലം ഗോപാലനായിരുന്നു .ഗിന്നസ് ബുക്ക് റെക്കോർഡുള്ള വിശ്വഗുരു എന്ന ചലച്ചിത്രത്തിൻറെ സംവിധായകൻ വിജീഷ്മണിയുടെ സംവിധാന നിയന്ത്രണത്തിൽ അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രമുഖ ഭാഷയായ ‘ഇരുള ‘ യിൽ നിർമ്മിച്ച നേതാജിഎന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ നേതാജി സുഭാഷ് ചന്ദ്രബോസിനെ വെള്ളിത്തിരയിൽ അവതരിപ്പിച്ചത്തിലൂടെയാണ് ഗോകുലം ഗോപാലൻ ഗിന്നസ് ബുക്കിൽ ഇടം നേടിയത് . ചിത്രത്തിൻറെ നിർമ്മാതാവ് ജോണി കുരുവിളയും സംവിധായകൻ വിജീഷ് മണിയും ഗിന്നസ് പുരസ്കാരം പങ്കിട്ടു .
വ്യാവസായികമേഖലകൾക്കു പുറമെ കലാസാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിത്തീർന്ന ഗോകുലം ഗോപാലൻ അരനൂറ്റാണ്ടുകാലം പിന്നിടുന്നതിന്റെ ഭാഗമായായി ഏപ്രിൽ 27 .28 തീയതികളിൽ കോഴിക്കോട് സ്വപ്നനഗരിയിൽ ”ഗോകുലനാദം” എന്നപേരിൽ അദ്ദേഹത്തെ ആദരിക്കൽ ചടങ്ങും നടക്കും .
Post Your Comments