മെല്‍ബണ്‍: വീട്ടില്‍ വളര്‍ത്തിയ മാനിന്‍റെ ആക്രമണത്തിൽ ഉടമ കൊല്ലപ്പെട്ട. ഉടമയുടെ ഭാര്യയ്ക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവശിപ്പിച്ചിരിക്കുകയാണ്. ആസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തിന് സമീപത്തെ വംഗരാട്ട എന്ന സ്ഥലത്താണ് 46കാരായ ദമ്പതികള്‍ക്ക് നേരെ അപകടമുണ്ടായത്.
ഭക്ഷണം കൊടുക്കുന്നതിനിടെയാണ് ഉടമയ്ക്ക് നേരെ മാനിന്റെ ആക്രമണം ഉണ്ടായത്. ഇയാളെ രക്ഷിക്കാനായി ഭാര്യ എത്തിയപ്പോൾ മാൻ അവരെയും ആക്രമിച്ചു. ഇവരുടെ 16 വയസ്സുകാരന്‍ മകനാണ് മാതാവിനെ രക്ഷിച്ചത്.
ആറുവര്‍ഷമായി ഇവർ വളർത്തിയ മാനിൽ നിന്നാണ് ആക്രമണം ഉണ്ടായത്.വേട്ടക്കായി 19ാം നൂറ്റാണ്ടിലാണ് ആസ്ട്രേലിയയില്‍ മാനിനെ കൊണ്ടു വരുന്നത്. പിന്നീട് ഇവയുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെയാണ് വളര്‍ത്താന്‍ അനുമതി നല്‍കിയത്. എന്നാൽ മാൻ മനുഷ്യനെ ആക്രമിക്കുന്നത് അപൂർവ സംഭവമാണെന്ന് വനമേഖലയിലെ ആളുകൾ പറഞ്ഞു.
Post Your Comments