News

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ സെഡാന്‍ എന്ന ബഹുമതി സ്വന്തമാക്കി മാരുതിയുടെ ഈ വാഹനം

രാജ്യത്ത് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ സെഡാന്‍ എന്ന ബഹുമതി സ്വന്തമാക്കി മാരുതി സിയാസ്. 46,000 സിയാസാണ് ഈ കാലയളവില്‍ നിരത്തിലെത്തിയത്. സെഡാന്‍ വിപണിയുടെ 30 ശതമാനവും സിയാസിനാണെന്നാണ് പുറത്തുവന്ന കണക്കുകള്‍ തെളിയിക്കുന്നത്.

വാഹനത്തിന്റെ രണ്ടാം പതിപ്പ് കഴിഞ്ഞ വര്‍ഷമാണ് മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. അഞ്ചു വര്‍ഷം കൊണ്ട് 2.56 ലക്ഷം സിയാസുകളാണ് നിരത്തിലെത്തിയത്. ടോപ്പ് എന്‍ഡ് വേരിയന്റാണ് ഇതില്‍ 48 ശതമാനവും. 31 ശതമാനം പേരും തിരഞ്ഞെടുത്തത് മാരുതിയുടെ നെക്സ ബ്ലു നിറമായിരുന്നു.

സ്മാര്‍ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ 1.5 ലീറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണു സിയാസിന്റെ ഹൃദയം. 103 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്. ഇതിന് പുറമെ, പെട്രോള്‍ മോഡലില്‍ എസ്.എച്ച്.വി.എസ് സെമി ഹൈബ്രീഡ് സംവിധാനം ഒരുക്കിയിരിക്കുന്നതാണ് മറ്റൊരു പുതുമ.

ആദ്യമായാണ് മരുതിയുടെ വാഹനത്തില്‍ ഈ സംവിധാനം അവതരിപ്പിക്കുന്നത്. ഫിയറ്റ് വാഹനങ്ങള്‍ക്ക് കരുത്ത് പകരുന്ന 1.3 ലിറ്റര്‍ എസ്.എച്ച്.വി.എസ് എന്‍ജിന്‍ 89 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലും നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളാണ് ഡീസല്‍ എന്‍ജിനിലുള്ളത്.

നെക്‌സ വഴി വില്‍പ്പനയ്‌ക്കെത്തുന്ന മാരുതിയുടെ നാലാമത്തെ വാഹനമാണ് സിയാസ്. ആദ്യ സിയാസില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ പ്രീമിയം ലുക്കിലാണ് പുതിയ വാഹനം. പുതിയ അലോയ് വീലുകള്‍, ഇലക്ട്രോണിക് സണ്‍റൂഫ് എന്നിവ പ്രധാന സവിശേഷതകളാണ്. ഉള്‍ഭാഗത്തിനും കൂടുതല്‍ പ്രീമിയം ഫിനിഷുണ്ട്.

shortlink

Related Articles

Post Your Comments


Back to top button