Latest NewsAutomobile

പുതിയ കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് മാരുതി

പുതിയ കാർ വാങ്ങാൻ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തകർപ്പൻ ഓഫറുമായി മാരുതി സുസുക്കി ജിഎസ്ടി വന്ന ശേഷമുള്ള ഇടിവിൽ നിന്നും കയറാനാണ് പുത്തൻ ഓഫാറുകളുമായി മാരുതി രാഗത്തെത്തിയത്. ഓഫർ പ്രകാരം സിയാസ് ഡീസല്‍ പതിപ്പുകള്‍ക്കു ഒരു ലക്ഷം രൂപ വരെ ഇളവ്. 40,000 രൂപ വരെയുള്ള ക്യാഷ് ഡിസ്കൗണ്ട്, 50,000 രൂപ വരെയുള്ള എക്സേഞ്ച് ബോണസ്, 10,000 രൂപയുടെ കോര്‍പറേറ്റ് ഡിസ്കൗണ്ടും പെട്രോള്‍ പതിപ്പിന് 20,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട്, 50,000 രൂപ എക്സേഞ്ച് ബോണസ്, 10,000 രൂപയുടെ കോര്‍പറേറ്റ് ഡിസ്കൗണ്ട് ആയിരിക്കും കമ്പനി നൽകുക.

സ്വിഫ്റ്റ് പെട്രോളിന് 25,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20,000 രൂപ എക്സേഞ്ച് ബോണസും 5,000 രൂപ കോര്‍പറേറ്റ് ഡിസ്കൗണ്ടുമുൾപ്പടെ 45,000 രൂപയുടെ ആനുകൂല്യമാണ് കമ്പനി നൽകുക. എര്‍ട്ടിഗയ്ക്ക് 0,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 45,000 രൂപയുടെ എക്സേഞ്ച് ബോണസും 5,100 രൂപയുടെ കോര്‍പറേറ്റ് ഡിസ്കൗണ്ടുമുൾപ്പടെ 70,000 രൂപയുടെ ഇളവാണ് കമ്ബനി നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button