യൂട്ടിലിറ്റി വാഹന വിപണിയിൽ മഹീന്ദ്രയെ പിന്നിലാക്കി മാരുതി. കഴിഞ്ഞ മാസത്തെ യൂട്ടിലിറ്റി വാഹന വില്പനയില് തുടര്‍ച്ചയായ രണ്ടാം മാസവും മഹീന്ദ്രയെ പിന്നിലാക്കി മാരുതി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഏപ്രില്‍ മാസം 20638 യൂണിറ്റായിരുന്നു മാരുതിയുടെ വില്പനയെങ്കിൽ 2,608 യൂണിറ്റ് വാഹനങ്ങളാണ് മേയ് മാസം മാരുതി വിറ്റഴിച്ചത്. അതേസമയം മഹീന്ദ്ര മേയ്, ഏപ്രില്‍ മാസങ്ങളില്‍ 19331 യൂണിറ്റ്, 18363 യൂണിറ്റ് വിൽപ്പനയാണ് നടത്തിയത്. രണ്ടു മാസത്തെ കണക്കെടുക്കുമ്പോൾ മഹീന്ദ്രയെക്കാള്‍ 5552 യൂണിറ്റ് അധികം കാറുകളുടെ വിൽപ്പന നടത്താൻ മരുതിക്ക് കഴിഞ്ഞു. വിറ്റാര ബ്രെസ, എര്‍ട്ടിഗ മോഡലുകളുടെ മികച്ച വില്പനയാണ് മാരുതിയുടെ മുന്നേറ്റത്തിന് പിന്നിൽ.
ഏപ്രിൽ മെയ് മാസങ്ങളിൽ യഥാക്രമം 10,653, 12,375 യൂണിറ്റ് ബ്രെസ വിറ്റഴിച്ചപ്പോൾ രണ്ടു മാസങ്ങളിലായി എര്‍ട്ടിഗ (13,863 യൂണിറ്റ്), എസ്-ക്രോസ് (4925 യൂണിറ്റ്), ജിപ്സി (1430യൂണിറ്റ്) വില്പന നടത്താൻ കമ്പനിക്ക് സാധിച്ചു.
വിപണിയിലെ കടുത്ത മത്സരം കാരണം പുതിയ യൂട്ടിലിറ്റി വാഹനങ്ങള്‍ അവതരിപ്പിച്ച് ഒന്നാം സ്ഥാനം മാരുതിയില്നിന്നും തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര.
Post Your Comments