മുംബൈ: വാഹന പ്രേമികളുടെ ഇഷ്ട ബ്രാൻഡായ മാരുതി ഓഗസ്റ്റില്‍ എര്‍ട്ടിഗ ക്രോസിനെ അവതരിപ്പിക്കും. കഴിഞ്ഞവര്‍ഷം നവംബറില്‍ മാരുതി കൊണ്ടുവന്ന രണ്ടാം തലമുറ എര്‍ട്ടിഗയാണ് വരാന്‍പോകുന്ന എര്‍ട്ടിഗ ക്രോസിന് ആധാരം
വലിയ സ്‌പോര്‍ടി ഗ്രില്ലും, ഉയര്‍ത്തിയ ബോണറ്റും മോഡലിന്റെ ഡിസൈന്‍ വിശേഷങ്ങളാവും. ക്രോസ് പതിപ്പായതിനാല്‍ വലിയ എയര്‍ ഇന്‍ടെയ്ക്കുകളാണ് എംപിവിയില്‍ ഒരുങ്ങുക. വലിയ എയര്‍ ഇന്‍ടെയ്ക്കുകള്‍ മുന്‍നിര്‍ത്തി മുന്‍ ബമ്പറിലും ചെറിയ പരിഷ്‌കാരങ്ങള്‍ മാരുതി നടത്തിയിട്ടുണ്ട്.
പരുക്കനെന്നു കാണിക്കാന്‍ ബോഡി ക്ലാഡിങ്ങിന്റെയും റൂഫ് റെയിലുകളുടെയും സഹായമാണ് എര്‍ട്ടിഗ ക്രോസ് തേടുക. എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍ക്കൊപ്പമുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും എര്‍ട്ടിഗ ക്രോസില്‍ ശ്രദ്ധയാകര്‍ഷിക്കും.
ടെയില്‍ലാമ്പുകളിലും പിന്‍ ബമ്പറിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ നിറഭേദങ്ങള്‍ക്കുള്ള സാധ്യതയും എര്‍ട്ടിഗ ക്രോസില്‍ തള്ളിക്കളയാനാവില്ല. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും മോഡല്‍ അവകാശപ്പെടും. എംപിവിയുടെ സ്‌പോര്‍ടി ഭാവം മുറുക്കെപ്പിടിച്ച് കറുപ്പഴകുള്ള അകത്തളമായിരിക്കും കമ്പനി നിശ്ചയിക്കുക.
Post Your Comments