Latest NewsIndia

മുസ്ളീം പള്ളികളിലെ സ്ത്രീ പ്രവേശനം; കേന്ദ്രസർക്കാരിന് കോടതിയുടെ നോട്ടീസ്

ഡൽഹി : മുസ്ളീം പള്ളികളിലെ സ്ത്രീ പ്രവേശന വിഷയത്തിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ശബരിമല വിധിയുള്ളതുകൊണ്ടാണ് കേസ് പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.മുസ്ലീം പള്ളികളില്‍ വനിതകള്‍ക്കും ആരാധനാ സ്വാതന്ത്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുളള പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി തീരുമാനമെടുത്തത്.

ഇസ്ലാം വിശ്വാസികളായ ദമ്പതികളാണ് സ്ത്രീപ്രവേശനത്തിന് അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചത്. സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് നിയവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

വ്യവസായികളായ യാസ്മിന്‍ സുബീര്‍ അഹമ്മദ് പീര്‍സാദേ, സുബീര്‍ അഹമ്മദ് നാസിര്‍ അഹമ്മദ് പീര്‍ സാദേ എന്നിവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കരുതെന്ന് ഖുറാനില്‍ പറഞ്ഞിട്ടില്ല. പ്രവേശന വിലക്ക് മൗലികാവകാശങ്ങളുടെ ലംഘനം കൂടിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇസ്ലാം മതം സ്ത്രീകള്‍ക്കും പുരുഷനും തുല്യ അവകാശമാണ് നല്‍കുന്നത്. സ്ത്രീകള്‍ പള്ളികളില്‍ ആരാധന നടത്തരുതെന്ന് ഖുറാനോ മുഹമ്മദ് നബിയോ പറയുന്നില്ലയെന്നും ഹര്‍ജിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button