Latest NewsKeralaIndia

കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രം, ശ​സ്ത്ര​ക്രി​യ ഉടന്‍ നടത്താനാകില്ല: ഡോക്ടര്‍മാര്‍

. കു​ഞ്ഞി​നെ പ്ര​വേ​ശി​പ്പി​ച്ച എ‌​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ ശി​ശു​രോ​ഗ വി​ദ​ഗ്ധ​രു​ടെ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കൊ​ച്ചി: മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും എറണാകുളം അമൃതാ ആശുപത്രിയില്‍ എത്തിച്ച കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍. ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മു​ള്ള പ​തി​ന​ഞ്ച് ദി​വ​സം പ്രാ​യ​മാ​യ കുഞ്ഞിനെയാണ് അമൃതയിലേക്ക് കൊണ്ടുവന്നത്. കുഞ്ഞിന്റെ ശസ്ത്രക്രിയ ഉടന്‍ നടത്താന്‍ സാധിക്കില്ലെന്നും 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കു​ഞ്ഞി​നെ പ്ര​വേ​ശി​പ്പി​ച്ച എ‌​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ ശി​ശു​രോ​ഗ വി​ദ​ഗ്ധ​രു​ടെ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഹൃ​ദ​യ​ത്തി​ന് ദ്വാ​ര​മു​ണ്ടെ​ന്നും വാ​ല്‍​വി​ന് ത​ക​രാ​റു​ണ്ടെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. കുട്ടിയെ നിരീക്ഷിച്ച്‌ വരികയാണ്. ആരോഗ്യനില മോശമായി തുടരുന്നു. മറ്റ് അവയവങ്ങള്‍ക്ക് എന്തെങ്കിലും തകരാറുണ്ടോ എന്ന് പരിശോധിക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുഞ്ഞിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​ണ് കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ കു​ട്ടി​യെ എ​ത്തി​ച്ച​ത്. കുട്ടിയിപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണഉള്ളത്.

കുഞ്ഞിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശെെലജ അറിയിച്ചു. സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. സമയം വൈകുമെന്നതിനാല്‍ കുഞ്ഞിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരേണ്ടെന്നും പകരം എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.കാസര്‍കോട് സ്വദേശികളായ സാനിയ – മിത്താഹ് ദമ്പതികളുടെ കുട്ടിയെയാണ് KL – 60- J 7739 എന്ന നമ്പര്‍ ആംബുലന്‍സില്‍ കൊണ്ടുവന്നത്.

shortlink

Related Articles

Post Your Comments


Back to top button