KeralaLatest NewsElection News

തെരഞ്ഞെടുപ്പ് നര്‍മ്മം വിതറി ‘മേരാ നാം വോട്ടര്‍’

തിരുവനന്തപുരം•ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ‘മേരാ നാം വോട്ടര്‍’ എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയെ ശരിക്കും രസിപ്പിച്ചു. നാടും നഗരവുമെല്ലാം തെരഞ്ഞെടുപ്പിന്റെ ആവേശത്തിലായിരിക്കെ ഒരു റിയാലിറ്റി ഷോയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഹാസ്യ നാടകമാണ് മേരാനാം വോട്ടര്‍. കാണാതെ പഠിച്ചുവന്ന മത്‌സരാര്‍ത്ഥികളുടെ പാട്ടുകളില്‍ ജഡ്ജസ് കുറ്റങ്ങള്‍ കണ്ടെത്തുന്നതോടെ വേദി സംഘര്‍ഷ ഭരിതമാകുകയും അതെല്ലാം തന്നെ വലിയ തമാശയായി മാറുകയും ചെയ്യുന്നു. ഏറ്റവും മികച്ച ഗായകനെ കണ്ടെത്താനുള്ള മത്സരം സമകാലിക സംഭവങ്ങളുടെ നേര്‍ചിത്രമാകുന്നു.

ഡോ. തോമസ് മാത്യു, മണിക്കുട്ടന്‍ ചവറ, ദിലീപ് കുമാര്‍ ദേവ്, ഡോ. സജീഷ്, വേണു പെരുകാവ്, ദീപു അരുണ്‍, ഗ്രേസി കരമന, അഡ്വ. മംഗളതാര, അഡ്വ. ശ്രീന ശ്രീകുമാര്‍, അഞ്ജനാ ശ്രീകുമാര്‍, ഗായത്രി, അനിഷ എലിസബത്ത് തോമസ്, കൃഷ്ണദത്ത്, ദേവദത്ത് എന്നിവര്‍ രംഗത്തെത്തി. ചമയം സുരേഷ് കരമന, ശബ്ദ മിശ്രണം വിനു ജെ. നായര്‍. കല മുഹമ്മദ് സഖറിയ.

നാടകത്തിന് മുമ്പ് നടന്ന ചടങ്ങില്‍ ആദ്യ ശ്രേഷ്ഠ ഭാഷാ പുരസ്‌കാര ജേതാവും ഭാഷാപണ്ഡിതനുമായ ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍ നായരെ സുകുമാര്‍ ആദരിച്ചു. നര്‍മ്മ കൈരളി പ്രസിഡന്റ് വി. സുരേശന്‍ അധ്യക്ഷനായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button