രാവിലെ ചായയും കാപ്പിയുമൊന്നും അധികമാകുന്നത് നല്ലതല്ല. രാവിലെ ചായയ്ക്ക് പകരം ഒരു ലെമണ്‍ ടി കുടിക്കാം.
പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും നല്ല ഒരു പ്രതിവിധി ആണ് ലെമണ്‍ ടി. വയറിന്റെ അസ്വസ്ഥത, അമിതവണ്ണം, ദഹനക്കേട് എന്നിവയ്ക്കും രോഗപ്രതിരോധ ശേഷിക്കും ലെമണ്‍ ടി നല്ലതാണ്. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ പോലും ലെമണ്‍ ടി ക്കു സാധിക്കും. വെറും വയറ്റില്‍ ദിവസവും ഒരു ഗ്ലാസ് ലെമണ്‍ ടി കുടിക്കാം.
ശ്വാസകോശ അസുഖങ്ങള്‍
ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് ലെമണ്‍ ടീ. ദിവസവും ഒരു ഗ്ലാസ്സ് ലെമണ്‍ ടീ കുടിച്ചാല്‍ ശ്വസന സംബന്ധമായ രോഗങ്ങള്‍ ഒന്നും തന്നെ നമ്മെ അലട്ടില്ല. വായ്നാറ്റം അകറ്റാനും ലെമണ്‍ ടി സഹായിക്കുന്നു.
ഡിപ്രഷനും ഡീ ഹൈഡ്രേഷനും
ദിവസവും ഒരു ഗ്ലാസ്സ് ലെമണ്‍ ടീ കുടിക്കുന്നത് ഡിപ്രഷന്‍ ഉത്കണ്ഠ എന്നിവയ്ക്കു പരിഹാരം കാണാന്‍ സഹായിക്കുന്നു. സഹായിക്കുന്നു. ലെമണ്‍ ടി ശരീരത്തിന്റെ നിര്‍ജ്ജലീകരണം തടഞ്ഞു ശരീരാരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
Post Your Comments