Latest NewsNewsLife Style

ലെമണ്‍ ടീ കുടിക്കുന്നവരാണോ നിങ്ങള്‍? അറിയാം ഈ ഗുണങ്ങള്‍…

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് നാരങ്ങ. നിരവധി വിറ്റാമിനുകളും പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ആന്‍റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ നാരങ്ങ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, പ്രോട്ടീൻ തുടങ്ങിയവയും ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്നു.  നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ‘ലെമൺ ടീ’ അഥവാ നാരങ്ങാ ചായയും. ഇത് തയ്യാറാക്കാനായി ആദ്യം വെള്ളം തിളപ്പിച്ചതിന് ശേഷം തേയിലപ്പൊടിയിടാം. ശേഷം ഇതിലേയ്ക്ക് ചെറുനാരങ്ങാനീര് ചേര്‍ക്കാം. ഇനി ഇതിലേയ്ക്ക് ശര്‍ക്കരയോ, തേനോ ചേര്‍ത്ത് കുടിക്കാം.

അറിയാം ലെമണ്‍ ടീയുടെ ആരോഗ്യ ഗുണങ്ങള്‍

നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ദഹനം മെച്ചപ്പെടുത്താനും ലെമണ്‍ ടീ സഹായിക്കും. ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തിലാക്കാനും ഇവ ഗുണം ചെയ്യും. അസിഡിറ്റി പ്രശ്നമുള്ളവര്‍ക്കും ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും പ്രമേഹ രോഗികള്‍ക്ക് നാരങ്ങാ ചായ പതിവാക്കാം.

തൊണ്ടവേദന അകറ്റാന്‍ ചെറുചൂടുള്ള വെള്ളത്തില്‍ നാരങ്ങാ നീരും ഒരു നുള്ള് തേനും ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍ തുടങ്ങിയ ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ലെമണ്‍ ടീ സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button