കണ്ണൂര്‍: പാനൂരിലെ മൊകേരി പാത്തിപ്പാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കടയ്ക്കുനേരെ ബോംബേറ്. ഇന്നലെ രാത്രിയിലാണു സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെഎം രഞ്ജിത്തിന്റെ മിനര്‍വ ടെയ്ലേര്‍സിനു നേരെയാണു രാത്രിയുടെ മറവില്‍ ബോംബേറുണ്ടായത്.
കടയുടെ ഷട്ടറും ചുമരും ബോംബേറില്‍ തകര്‍ന്നു. പാനൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.അക്രമികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചു.
സിപിഎം പ്രവര്‍ത്തകരാണു ബോംബേറിനു പിന്നിലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു
Post Your Comments