മുല്ലശേരി : സര്‍വേകളെ ആശ്രയിക്കണ്ട, കേരളത്തില്‍ സര്‍വേഫലങ്ങളെ അട്ടിമറിച്ച് പുതിയ ഫലം വരും : മുന്‍ മന്ത്രി.കെ.പി.രാജേന്ദ്രന്. സര്‍വേകളെ തിരുത്തിക്കുറിക്കുന്ന ഫലമായിരിക്കും വോട്ട് എണ്ണികഴിയുമ്പോള്‍ കേരളത്തില്‍ കാണാന്‍ പോകുന്നതെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുന്‍ മന്ത്രിയുമായ കെ.പി.രാജേന്ദ്രന് പറഞ്ഞു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിന്റെ വിജയത്തിനായി എല്‍ഡിഎഫ് അന്നകര മേഖല കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയും പൊതു സമ്മേളനവും പെരുവല്ലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ആര്.സുഗുണന് അധ്യക്ഷനായി. കെ.വി.ജോസ്, ഗീത ഭരതന്, ഒ.എ.അശോകന്, വി.കെ.രവീന്ദ്രന്, മിനി മോഹന്‍ദാസ്, ശ്രീദേവി ജയരാജ്, സീമ ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
Post Your Comments